Monday, June 16, 2008

അദ്ധ്യായം 2

Chapter 2

വളരെ വേഗം അവിടെ നിന്നും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും രാജുവിന് അച്ചായനെ സഹായിക്കാന്‍ തോന്നിയില്ല.ഇത്ര അധികം പണം ഉണ്ടായിരുന്നിട്ടും, അയാളുടെ അത്യാഗ്രഹം...രാജു മനസ്സില്‍ കരുതി.

അധികം സമയമെടുത്തില്ല, അച്ചായന്‍ എല്ലാം പെറുക്കികൂട്ടി പെട്ടിയിലാക്കി കാറിനു നേരെ നടന്നു.
പെട്ടെന്ന്!,
എന്തൊ ഒന്ന് ഒരു മൂളലോടെ തങള്‍ക്കിടയിലൂടെ കടന്നു പോയതായി അവര്‍ക്ക് തോന്നി.രണ്ടു പേരും ഒരു നിമിഷം നടുങി പരസ്പരം നോക്കി.
"എന്താ അത് !!" അച്ചായന്‍ ചോദിച്ചു....
അതേ നിമിഷം തന്നെ തങള്‍ വന്ന ജീപ്പിനു സമീപം എന്തോ വീണ ശബ്ദം കേട്ടു,.
അന്തരീക്ഷം പെട്ടെന്നു തന്നെ മാറി...
ആരോ ഇരുട്ടില്‍ നിന്നും തങളെ വീക്ഷിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു
"അച്ചായാ, വാ, കാറിലേക്കു പോകാം...വേഗമാകട്ടെ..." രാജു തിടുക്കത്തില്‍ തിരിഞ്ഞ് ജീപ്പിനടുത്തേക്ക് വന്നു
"അയ്യൊ!! അച്ചായാ!! " രാജു അലറിക്കൊണ്ട് തിരിഞോടി...."അവിടെ .... നമ്മുടെ ജയന്‍..."
അച്ചായന്‌ ഒന്നും കാണാന്‍ കഴിഞ്ഞില്ല.കൂരിരുട്ടാണവിടെയെല്ലാം.
"ജയന്‍ അവിടെ വീണു കിടക്കുന്നു...അവന്റെ മുഖമാകകെ ചോരയാ..." രാജു നിലവിളിയോടെ പറഞ്ഞു കൊണ്ട് കയ്യിലിരുന്ന ടോര്‍‍ച്ചടിച്ചു.
ആ കാഴ്ച്ച കണ്ട് അച്ചായന്‍ വിറങ്ങലിച്ചു നിന്നു...
ജീപ്പിനു സമീപം വീണു കിടക്കുകയാണ്‌ ജയന്‍, അപ്പോഴും ജീവനുണ്ട്.കൈവിരലുകള്‍ വിറക്കുന്നു...
വെടിയേറ്റതാണെന്നുറപ്പ്.നെറ്റിയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നത് കാണാമായിരുന്നു.
പ്പെട്ടെന്നു തന്നെ രണ്ടുപേരും സമനില വീണ്ടെടുത്തു.കാരണം ജയനു സംഭവിച്ചതു തന്നെ തങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് അവര്‍ക്കുറപ്പായിരുന്നു...
ചുറ്റും നോക്കിക്കൊണ്ട് അച്ചായന്‍ പതിയെ ജീപ്പിലേക്കു നടന്നു.വിറക്കുന്ന കാലടികളൊടെ രാജു പുറകെയും.
ഈ അവസ്ഥയിലും ആ മനുഷ്യന്‍ പണപ്പെട്ടി വിടാതെ പിടിച്ചിരിക്കുന്നത് കണ്ട് രാജുവിന്‌ സഹിക്കാനായില്ല.
"നിങ്ങള്‍ക്കെങ്ങനെ ഇതിനു കഴിയുന്നു ?? ആ പെട്ടി താഴെയിട് അച്ചായാ... "രാജുവിന്റെ സ്വരത്തില്‍ മരണഭീതി നിറഞിരുന്നു.
അച്ചായന്‍, വീണ്ടും ചുറ്റും നൊക്കിയതിനു ശേഷം ആ പെട്ടി ജീപ്പിലേക്കിട്ടു.
അടുത്ത നിമിഷം, ചാടിക്കയറി ജീപ്പു സ്റ്റാര്‍ട്ടു ചെയ്തു.
"നോക്കി നില്‍ക്കാതെ ചാടിക്കയറടാ...." അയാള്‍ അലറുകയായിരുന്നു.
പക്ഷെ, വളരെ വൈകിപ്പോയിരുന്നു...
ജീപ്പിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ത്തു കൊണ്ട് പാഞ്ഞുചെന്ന വെടിയുണ്ടകള്‍ അത്യാഗ്രഹിയായ ആ മനുഷ്യനെ നിമിഷ നേരം കൊണ്ട് കീഴടക്കി.
രാജു മരവിച്ചു നിന്നു. ഇനിയെന്ത് ??
എല്ലാം അവസാനിച്ചുവെന്ന് അയാള്‍ക്കു മനസ്സിലായി.
സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അയാള്‍ തനിക്കായ് കരുതി വെച്ചിരിക്കുന്ന വെടിയുണ്ടകള്‍ക്കായ് കാത്തു.കണ്ണുകള്‍ രണ്ടും ഇറുക്കിയടച്ചു.,
നിമിഷങ്ങള്‍ കടന്നു പോയി.... ഒന്നും സംഭവിക്കുന്നില്ല...രാജു പതിയെ കണ്ണു തുറന്നു.
അടുത്ത നിമിഷം തന്റെ പിന്നില്‍ ആരുടെയൊ സന്നിധ്യം അയാള്‍ക്കനുഭവപ്പെട്ടു.തിരിഞുനൊക്കാന്‍ പൊയിട്ട് ഒന്നനങ്ങാന്‍ പോലുമാകാതെ രാജു സ്തംഭിച്ചു നില്‍ക്കുകയായിരുന്നു.
ആ നിമിഷം അയാള്‍ അതു കേട്ടു, ഘനഗംഭീരമായ ഒരു സ്വരം...
"Who killed my men ?? " (ആരാണ്‌ എന്റെ ആളുകളെ കൊന്നത്‌)

ചോദ്യം ഇംഗ്ലീഷിലായിരുന്നെങ്കിലും, രാജുവിന്‌ മനസ്സിലായി.
"look here.." (ഇവിടെ നോക്കു...) പിന്നില്‍ നിന്നും വീണ്ടും ശബ്ദമുയര്‍ന്നു.
രാജു നിസ്സഹായനായി നിന്നു.

അപ്പൊഴേക്കും, തന്റെ ചുമലില്‍ ഒരു കൈ പതിയെ സ്പര്‍ശിച്ചു. "look here my friend!"

മരണമാണ്‌ തന്റെ പിന്നില്‍ നില്‍ക്കുന്നത്‌. തിരിഞ്ഞു നോക്കിയാല്‍, താന്‍ കാണാന്‍ പോകുന്നത്‌ അതി ഭയങ്കരനായ ഒരു കൊലയാളിയെയാണ്‌ ....

രാജു പതിയെ തന്റെ തല തിരിച്ചു.

ക്രൂരനായ...ഒരു ഭീകരനെ പ്രതീക്ഷിച്ച അയാള്‍ക്ക്‌ തെറ്റി.

വളരെ ശാന്തമായ മുഖത്തോടുകൂടി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന ഒരു തോക്കൊഴിച്ചാല്‍, അയാളെപ്പൊലെ ഒരു മാന്യന്‍ വേറെ കാണില്ല. ചെമ്പന്‍ മുടിയുണ്ട് കുറച്ച്.
ഒരു കൈ നെറ്റിയില്‍ വെച്ച് അയാള്‍ ജീപ്പിന്റെ വെളിച്ചം കണ്ണിലടിക്കാതെ തടയുന്നുണ്ടായിരുന്നു.

"Whats your name ? "
"രാജു..." കരച്ചിലിന്റെ സ്വരത്തില്‍ അവന്‍ പറഞ്ഞു. "പ്ലീസ്...എന്നെ ഒന്നും ചെയ്യരുത്...അബദ്ധത്തില്‍ വന്നു പെട്ടതാണിവിടെ..."
"Raju, Do I look like a malayalee to you ?? " (എന്നെ കണ്ടാല്‍ ഒരു മലയാളിയാണെന്നു നിനക്കു തോന്നുന്നുണ്ടോ ?)
"Ok, lets talk." അയാള്‍ തുടര്‍ന്നു. "first of all, take that bag of money, from that jeep, and put it down here..." (ആദ്യം തന്നെ, ജീപ്പില്‍ നിന്നും ആ പണമെടുത്ത് ഇവിടെ കൊണ്ട് വെക്ക്." )അയാള്‍ നിലത്തേക്ക് കൈ ചൂണ്ടി. "and dont forget to turn those lights off"
(ആ ലൈറ്റുകള്‍ കെടുത്തിയേക്ക്.)
അനുസരണയുള്ള ഒരു കുട്ടിയേപ്പോലെ രാജു നടന്നു.
"you thought, I'll never reach here. right ?? " (എനിക്കിവിടെ ഒരിക്കലും എത്തിപ്പെടാന്‍ പറ്റില്ല എന്നു കരുതി അല്ലെ ?? ") പുറകില്‍ നിന്നും അയാളുടെ ശബ്ദം കേട്ടു.
അയാളോട് തനിക്ക് എന്തു പറയാന്‍ പറ്റും ? രാജുവിന്‌ മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയില്ല.
കൈയിലിരുന്ന ടോര്‍ച്ച് രാജു ജീപ്പിനുള്ളിലേക്കടിച്ചു.
"ദൈവമെ!!" ഭീകരമായ ആ കാഴ്ച്ച കണ്ട് അയാള്‍ വിറങ്ങലിച്ചു പോയി.
മൂന്നോ നാലോ വെടിയുണ്ടകള്‍ ഏറ്റിട്ടും, അച്ചായന്‌ അപ്പോഴും ജീവനുണ്ടായിരുന്നു...പക്ഷെ മനുഷ്യനായ ഒരാള്‍ക്കും, അതു നോക്കി നില്‍ക്കന്‍ ശേഷിയുണ്ടാകില്ല എന്നു മാത്രം.
രാജു തിരിഞ്ഞു നോക്കി.
അവനെ തന്നെ ഉറ്റു നോക്കി, അവിടെ നില്‍ക്കുന്നുണ്ടായിരുന്നു അയാള്‍.
"രാജ്...രാജു..." പെട്ടെന്ന് അവന്‍ ആസ്വരം കേട്ട് ഞെട്ടി.
അച്ചായനാണ്‌, കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു.
രാജു ശ്രദ്ധിച്ചു.... ജീപ്പ് സ്റ്റാര്‍ട്ടായിക്കിടക്കുകയാണ്‌...അതാണ്‌ അച്ചായന്‍ പറയാന്‍ ശ്രമിക്കുന്നത്...
രാജു ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി.
അപരിചിതന്‍ പെട്ടെന്ന്‌ ജാഗരൂകനായി.
"no man... dont even think about it...." (വേണ്ട....രക്ഷപെടാമെന്ന് ചിന്തിക്കുക പോലുംവേണ്ടാ..) അയാള്‍ തോക്കും ചൂണ്ടി, മുന്‍പോട്ടു വന്നു,

(to be continued...)

1 comment:

Unknown said...

അച്ചായാ, വാ, കാറിലേക്കു പോകാം...വേഗമാകട്ടെ..." രാജു തിടുക്കത്തില്‍ തിരിഞ്ഞ് ജീപ്പിനടുത്തേക്ക് വന്നു
plz change