Sunday, June 22, 2008

അദ്ധ്യായം 5

ആഗതന്‍ ക്രൂരമായി പുഞ്ചിരിച്ചു.
"Raju, I cannot die without really knowing who you are..." (നീയാരാണെന്നറിയാതെ എനിക്കു മരിക്കാന്‍ കഴിയില്ല രാജു.) അയാള്‍ ബെഡില്‍ ഇരുന്നു.
രാജു മരണത്തിന്റെ ഗന്ധമറിഞ്ഞു.
പതിയെ അയാള്‍ തന്റെ തോക്കിന്റെ കുഴല്‍ രാജുവിന്റെ കവിളില്‍ മുട്ടിച്ചു.
അസഹനീയമായ ചൂടുണ്ടായിരുന്നിട്ടും, രാജു അനങ്ങിയില്ല.
"right now, my only concern is you...I am so confused...who the hell are you man ?? "(ഞാനിപ്പോള്‍ നിന്നെക്കുറിച്ചു മാത്രമെ ചിന്തിക്കുന്നുള്ളു... നീയാരാണ്‌ ?)
ഈ സമയം, തന്റെ മുറിയുടെ ഡോറില്‍ ഒരു ഗ്ലാസ്സ് വിന്‍ഡൊ ഉള്ളത് രാജുവിന്റെ കണ്ണില്‍ പെട്ടു.
തനിക്ക് ഭാഗ്യമുണ്ടെങ്കില്‍... , രാജു ചിന്തിച്ചു. പക്ഷേ ആരെയും കണ്ടില്ല.
ഒരുപക്ഷേ വാതില്‍ക്കല്‍ നിന്നിരുന്നവരെയെല്ലാം, വകവരുത്തിയിട്ടാകണം ഇവന്‍ അകത്തു കയറിയത്.
അതോര്‍ത്തപ്പൊള്‍ രാജുവിന്‌ സംഭ്രമം അനുഭവപ്പെട്ടു. കാരണം, തന്റെ ഭാര്യ ഇപ്പോള്‍ത്തന്നെയാണ്‌ പുറത്തേക്ക് പോയത്.
ആഗതന്‍ ഈ സമയം, രാജുവിന്റെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങള്‍ നോക്കി വികൃതമായി ചിരിച്ചു കൊണ്ടിരിക്കുകയാണ്‌..
"So, raju, tell me now. How did you kill four men ? they were trained killers.proffessional killers.... how did you kill them ? " (നീയൊറ്റക്ക് എങ്ങനെയാണ്‌ നാലു പേരെ കൊന്നത് ?? അതും, പരിശീലനം സിദ്ധിച്ച നാലു വാടക കൊലയാളികളെ ... ?)
രാജുവിന്‌ ചോദ്യങ്ങളെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു, പക്ഷെ ഇംഗ്ലീഷില്‍ ഉത്തരം പറയാനുള്ള ബുദ്ധിമുട്ടു കൊണ്ട് അവന്‍ നിസ്സഹായനായി മൗനം ഭജിച്ചു.
"Oh God, How am I gonna talk to this man..." (ഞാനെങ്ങനെ ഇയാളോട് സംസാരിക്കും ദൈവമേ..." ) അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് എന്തോ ആലോചിച്ചു.
"Ok, you give me a name... then I will let you go...I will not bother you anymore..." (ഓക്കെ, നീയെനിക്കൊരു പേരു പറഞ്ഞു തരൂ, എങ്കില്‍ ഞാന്‍ നിന്നെ വിട്ടയക്കാം, പിന്നെ നിന്നെ ഞാന്‍ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല...)
"I am raju..."
"Not your name , you stupid!!, give me the name of the person behind this operation...!" (നിന്റെ പേരല്ല ചൊദിച്ചത് വിഢി!! ഈ ഓപെറേഷനു പിന്നില്‍ ആരാണെന്നാണ്‌ എനിക്കറിയെണ്ടത്) അയാള്‍ പെട്ടെന്ന് കോപാകുലനായി.
"ഓപ്പറേഷന്‍..." രാജു വിക്കി.
പെട്ടെന്ന് വാതിലിലാരോ തട്ടി.
ആ പിരിമുറുക്കത്തിനിടയിലും, രാജു ആകാശിന്റെ മുഖം തിരിച്ചറിഞ്ഞു.
"പോലീസ്..." തോക്കുധാരി പിറുപിറുത്തു.
അയാള്‍ രാജുവിന്റെ മുഖത്തേക്ക് നോക്കി.,
"Raaju, My name is Vijay! Vijay Kandaswamy. we will meet again. OK ?? Im going now." അയാള്‍ എഴുന്നേറ്റ് വളരെ സാവധാനം വാതിലിനു നേരേ നടന്നു.
രാജു അമ്പരന്നു നോക്കി...
അയാള്‍ പോലീസിനു നേരെയാണ്‌ നടക്കുന്നത്...
"ദൈവമെ അകാശ് സാര്‍ ഇയാളുടെ ആളായിരിക്കുമോ ? " രാജു ചിന്തിച്ചു.
വാതില്‍ തുറന്ന് അയാള്‍ അകാശിനെ നോക്കി പുഞ്ചിരിച്ചു.
പിന്നെ പതിയെ ഡോര്‍ തുറന്ന് പുറത്തേക്ക് കടന്നു.
ഈ സമയം ആകാശിന്റെ മൊബൈല്‍ ശബ്ദിച്ചു.
"ഹലോ.." ഫോണ്‍ കാതോട് ചേര്‍ത്തുകൊണ്ട് മുറിയിലേക്ക് കയറിയ ആകാശ് പെട്ടെന്ന് തന്നെ അപകടം മണത്തു.
അവിടെ തറയില്‍ കിടന്നിരുന്ന ഡോക്ടറുടെ ശരീരമാണ്‌ ആദ്യം കണ്ണില്‍ പെട്ടത്.
അവിടമാകെ രക്തം പരന്നു തുടങ്ങിയിരുന്നു.
"രാജു!!" ആകാശിന്റെ സ്വരത്തില്‍ നടുക്കമുണ്ടായിരുന്നു.
"ഹേയ്!! ഇപ്പൊള്‍ പുറത്തേക്ക് പോയ ആ ഡോക്ടര്‍!! അവനെ വിടരുത്!! " ആകാശ് പുറത്തേക്ക് കുതിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
പെട്ടെന്നു തന്നെ ഹോസ്പിറ്റല്‍ അന്തരീക്ഷം ആകെ മാറി.
അവിടമാകെ പോലീസുകാരും പരിഭ്രാന്തരായ രോഗികളും ഓടിനടന്നു.
എന്തോ വലിയ അത്യാഹിതം നടന്നുവെന്ന് എല്ലവര്‍ക്കും മനസ്സിലായിരുന്നു.
പക്ഷേ മിനിട്ടുകള്‍ നീണ്ട ആ ബഹളത്തിനോടുവില്‍ അവര്‍ക്കാകെ കിട്ടിയത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ഡോക്ടര്‍ യൂണിഫോം മാത്രമാണ്‌.
ആകാശ് ആകെ നിരാശനായി തിരിച്ച് രാജുവിന്റെ മുറിയിലേക്ക് നടന്നു.
നിര്‍ വികാരനായി തന്റെ കിടക്കയില്‍ ഇരിക്കുകയാണ്‌ പാവം രാജു.
"എടോ താനെന്തുകൊണ്ട് എന്നോടൊന്നും മിണ്ടിയില്ല ?? ഒരു നിമിഷം കൊണ്ടാണ്‌ എനിക്കവനെ നഷ്ടമായത്..." ആകാശിന്റെ സ്വരത്തില്‍ നിരാശയും ദേഷ്യവും എല്ലാം കൂടികലര്‍ന്നിരുന്നു.
"സാര്‍!!" രാജുവിന്റെ കണ്ണൂകള്‍ നിറഞ്ഞു. "ഞാനെന്തു തെറ്റ് ചെയ്തിട്ടാണ്‌..."
"രാജു വിഷമിക്കണ്ട..." ആകാശ് പെട്ടെന്ന് ശാന്തനായി. "ഇവിടെ നടന്നതെല്ലാം പറയു...അവനാരാ ?? രാജു അവനെ മുന്‍പ്പു കണ്ടിട്ടുണ്ടൊ ??"
"അവനാണ്‌ അച്ചായനെ കൊന്നത്... ജയനെ കൊന്നത്... ഇതിനെല്ലാം പിന്നില്‍ അവനാണ്‌...അവന്റെ കയ്യില്‍ ഒരു തോക്കുണ്ടായിരുന്നു... അതാണ്‌ ഞാന്‍ ഒന്നും മിണ്ടാതിരുന്നത്"
രാജു ഒന്നു നിര്‍ത്തി....എന്നിട്ടു തുടര്‍ന്നു.
"എനിക്കു തോന്നുന്നത് അവന്റെ ആള്‍ക്കരെയെല്ലാം കൊന്നത് ഞാനാണെന്ന് അവന്‍ കരുതുന്നുണ്ടെന്നാണ്‌.കാരണം അവന്‍ ഇടക്കിടക്ക് എന്നോടങ്ങനെയെന്തോ പറയുന്നുണ്ടായിരുന്നു.
പിന്നെ അവന്റെ പേര് .... വിനോദ് കണ്ടസ്വാമി എന്നാണ്‌...എന്നോടവസാനം പറഞ്ഞത് അതാണ്‌...എന്നെ വീണ്ടും കാണുമെന്നും പറഞ്ഞു."
"വിനോദ് എന്നണോ വിജയ് എന്നാണോ പറഞ്ഞത് ??" ആകാശ് ഉദ്വോഗത്തോടെ ചോദിച്ചു.
"വിജയ്...സോറി സര്‍... എനിക്കു തെറ്റിയതാണ്‌, വിജയ് കണ്ടസ്വാമി...സാറിനെങ്ങനെ അതു മനസ്സിലായി ??" രാജു അത്ഭുതത്തോടെ ചോദിച്ചു.
ആകാശ് അതിനു മറുപടിയൊന്നും പറഞ്ഞില്ല.എന്തോ ആലോചിച്ച് കുറച്ചു സമയം ഇരുന്നു.
പിന്നെ സാവധാനം പറഞ്ഞു.
"രാജു...വളരെ ശ്രധ്ധിച്ചു കേള്‍ക്കണം." ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി ആകാശ് തുടര്‍ന്നു. "രാജുവിന്റെ ഈ പുതിയ സുഹ്ര്‌ത്ത് വളരെ അപകടകാരിയാണ്‌. മിനിമം 18 കൊലക്കേസുകളിലെങ്കിലും പ്രതിയാണ്‌. കര്‍ണ്ണാടക പോലീസ് തേടിക്കൊണ്ടിരിക്കുന്ന ഒരു ഭീകര കുറ്റവാളിയാണ്‌. അവന്‍ കേരളത്തിലെത്തിയെന്ന വിവരമറിഞ്ഞ് കര്‍ണ്ണാടക പോലീസ് ഉദ്യോഗസ്തര്‍ ഇവിടെയെത്തി.പിന്നീട് കേരളാ പോലീസ് അവരോടൊപ്പം ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.
പിന്നീട് കേരളത്തില്‍ നിന്നും മയക്കുമരുന്ന് കടത്തുന്ന ഒരു സംഘവുമായി ഇവന്‌ ബന്ധമുണ്ടെന്നറിഞ്ഞു. അങ്ങനെയാണ്‌ ഞാന്‍ ഈ കേസില്‍ ഇടപെടുന്നത്."
ഇത്രയുമായപ്പോള്‍ രാജുവിന്‌ ആകാംഷ അടക്കാനായില്ല.
"സത്യത്തില്‍ ഇന്നലെ കാട്ടില്‍ നടന്നതെന്തായിരിക്കും സാര്‍ ?? "
"ഇന്നലെയല്ല രാജു. മിനിയാന്നാണ്‌ അതു നടന്നത്. രാജു ഇന്നലെ മുഴുവന്‍ ബോധരഹിതനായി കിടക്കുകയായിരുന്നു." ആകാശ് ചിരിച്ചു. "സത്യത്തില്‍ അവിടെ നടന്നതെന്താണെന്ന് ഇതുവരെ മുഴുവനും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പക്ഷേ രാജു പൂര്‍ണ്ണ നിരപരാധിയാണെന്ന് എനിക്കറിയാം.പക്ഷെ എനിക്കു മാത്രമേ അതറിയൂ. പോലീസുകാര്‍ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത് രാജുവാണ്‌ ഇതിന്റെയെല്ലാം പിന്നില്‍ എന്നാണ്‌."
രാജു വിഷണ്ണനായി.
"വിഷമിക്കണ്ട രാജു. നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം. ഈ കണ്ടസ്വാമിയെ പിടിക്കാതെ ഇനി ഞാന്‍ വിശ്രമിക്കുന്ന പ്രശ്നമില്ല. എന്റെ മുഖത്തോട് മുഖം നിന്ന് ചിരിച്ചിട്ട് കടന്നു കളഞ്ഞ അവനെ എനിക്ക് മറക്കാന്‍ കഴിയുന്നില്ല."
"സര്‍...എന്റെ എന്തു സഹായം വേണമെങ്കിലും സാറിനാവശ്യപ്പെടാം. എനിക്ക് സാറിനോട് അത്രക്ക് കടപ്പാടുണ്ട്. സര്‍ മാത്രമേ എന്നെ വിശ്വസിക്കുന്നുള്ളൂ,...മറ്റാരെങ്കിലുമാണെങ്കില്‍ പണ്ടെ ഞാന്‍ അകത്തായേനേ..."
"ഈ കേസില്‍ രാഷ്ട്രീയക്കാരാരും ഉള്‍പ്പെടാതിരുന്നാല്‍ രാജുവിന്റെ ഭാഗ്യം.എന്നെ ഈ കേസില്‍ നിന്നും മാറ്റിയാല്‍, അടുത്ത നിമിഷം താന്‍ അകത്താകും. ഇതു മുഴുവന്‍ തന്റെ തലയില്‍ അടിച്ചേല്പ്പിക്കുകയും ചെയ്യും."
ആകാശ് ചിരിച്ചു
"ബൈ ദ വേ, മിസ്റ്റര്‍ തദേവൂസിന്റെയും ആ പയ്യന്റെയും സംസ്കാരം നാളെയാണ്‌.രാജുവിന്‌ പോകാന്‍ കഴിയില്ല...വെറുതെ അറിഞ്ഞുകൊണ്ട് നമ്മള്‍ അപകടം വരുത്തിവെക്കാന്‍ പാടില്ലല്ലൊ...പിന്നെ "
തന്റെ കയ്യിലിരുന്ന രാജുവിന്റെ അയാള്‍രാജുവിനു നേരെ നീട്ടി...."ഇനി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ ആരും കാണാതെ ദാ ഇതിന്റെ നമ്പര്‍ 5 അമര്‍ത്തിപ്പിടിക്കണം. ഓട്ടോമാറ്റിക് ആയി എനിക്കു കോള്‍ വരും. ഞാന്‍ ഉടന്‍ തന്നെ എത്താം. ഓകേ ?? "
"ഓകെ സര്‍ പിന്നെ... എന്റെ ഭാര്യ ഇവിടെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടൊ ??"
"അത് സേഫല്ല രാജു...രജനി പുറത്ത് വൈറ്റിങ് റൂമില്‍ ഇരുന്നോട്ടെ. അവിടെയാകുമ്പോള്‍ പോലീസ് കാവലുണ്ട്. ഈ റൂമില്‍ പോലീസിനെ കയറാന്‍ സമ്മതിക്കില്ല."
തന്നെ കുറിച്ച് എല്ലാം പോലീസ് അന്വേഷിച്ചിരിക്കുന്നുവെന്ന് രാജുവിന്‌ മനസ്സിലായി. തന്റെ ഭാര്യയുടെ പേര്‌ ആകാശ് എത്ര കൃത്യമായാണ്‌ ഓര്‍ത്തിരിക്കുന്നത്.
"ഓക്കേ രാജു, ഞാന്‍ പോകട്ടെ. മറക്കരുത്... നമ്പര്‍ 5"

പുറത്തേക്കിറങ്ങിയ ആകാശിനെയും കാത്ത് ഒരു പോലീസുകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു.
"സര്‍, ഒരു പത്രക്കാരന്‍ വന്നിരുന്നു. ഞാന്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു സാറിനെ കാണണമെന്ന്. സാറിന്റെ പേരും മറ്റും ചോദിച്ചു. പിന്നെ, ഒരു പേപ്പറില്‍ എന്തോ കുത്തിക്കുറിച്ച് എന്നെ ഏല്പ്പിച്ചു. സാറിനു തരാന്‍ പറഞ്ഞു."
"പത്രക്കാരനോ ?? എന്നിട്ടയാളെവിടെ ?? " ആകാശിന്‌ എന്തോ പന്തികേട് തോന്നി.
"അയാള്‍ വേഗം തന്നെ പോയി...ഇതാ സാറിനു തരാന്‍ പറഞ്ഞു." അയാള്‍ ഒരു പേപ്പര്‍ കഷണം നീട്ടി.
ആകാശ് അതു വാങ്ങി വായിച്ചു...
"you saw my face...Now I dont have a coice...I have to be wise... K.S." (നീയെന്റെ മുഖം കണ്ടു.എനിക്കിനി മറ്റൊരു വഴിയില്ല. എനിക്ക് ബുദ്ധിപരമായി നീങ്ങിയേ പറ്റു. കെ. എസ്. )
"കെ. എസ്.. " ആകാശ് മനസ്സില്‍ ഉരുവിട്ടു " കണ്ടസ്വാമി.... അവനാണിത്...എന്റെ നീക്കങ്ങളെല്ലാം കണ്ടുകൊണ്ട് അവന്‍ ഈ ഹോസ്പിറ്റലില്‍ തന്നെ ഉണ്ടായിരുന്നു..." ആകാശ് പല്ലുകള്‍ ഞെരിച്ചു.
ആ പേപ്പറിന്റെ മറുപുറത്തും എന്തോ എഴുതിയിട്ടുണ്ടായിരുന്നു.
എന്തോ ഒരു കോഡ്.
"thginot uoy llik ot gniog ma i"
ആകാശ് അത് തിരിച്ചും മറിച്ചും നോക്കി. ഒന്നും മനസ്സിലായില്ല. ഒടുവില്‍ ആ പേപ്പര്‍ പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു.
പോകും വഴിയില്‍, അവിടെയിരുന്ന പോലീസുകാരോടെല്ലാം വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാന്‍ അയാള്‍ മറന്നില്ല.
അന്നു രാത്രി, ആകാശ് വീട്ടിലെത്തിയപ്പോള്‍ ഏതാണ്ട് ഒന്‍പതു മണിയായിരുന്നു.
വേഷം മാറി വന്ന ഉടനെ തന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് ആ കടലാസ് കഷണവുമെടുത്ത് അയാള്‍ ഡൈനിങ് റൂമിലേക്കു പോയി.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആകാശിന്റെ ശ്രധ്ധ മുഴുവനും ആ കോഡിലായിരുന്നു.
ഒടുവില്‍ ഒന്നും പിടികിട്ടാതെ അയാള്‍ ഭക്ഷണം നിര്‍ത്തി.
കൈ കഴുകി തിരിച്ച് ബെഡ് റൂമിലേക്ക് നടന്ന ആകാശ് പെട്ടെന്ന് നിന്നു. പിന്നെ പതിയെ തിരിഞ്ഞു നോക്കി.
മേശപ്പുറത്തിരുന്ന ആ പേപ്പറിനു സമീപം ഒരു സ്റ്റീല്‍ പാത്രമുണ്ടായിരുന്നു.
കോഡ് വളരെ വ്യക്തമായി ആ പാത്രത്തില്‍ പ്രതിബിംബിച്ചു.
ആകാശ് പെട്ടെന്നു തന്നെ അതിനടുത്തേക്കു വന്നു.
ഇപ്പോള്‍ അത് കൃത്യമായി വായിക്കാം.
"I am going to kill you tonight!!!" (ഞാന്‍ ഇന്നു രാത്രി നിന്നെ കൊല്ലാന്‍ പോകുന്നു!!!)
ആകാശ് നടുങ്ങി.
തന്നെ ഇന്നു രാത്രി കൊല്ലുമെന്നാണ്‌ എഴുതിയിരിക്കുന്നത്
അടുത്ത് നിമിഷം അയാള്‍ ബെഡ് റൂമിലേക്ക് ഓടി,
അലമാര വലിച്ചു തുറന്ന് തന്റെ റിവോള്വര്‍ പുറത്തെടുത്ത് ലോഡ് ചെയ്യാനാരംഭിച്ചു.
രണ്ട് ബുള്ളറ്റുകള്‍ ലോഡ് ചെയ്തതേയുള്ളു...
പെട്ടെന്ന് പുറത്തെവിടെയോ ചെറിയൊരു സ്ഫോടനം കേട്ടു
അടുത്ത നിമിഷം, വൈദ്യുതി നിലച്ചു.

to be continued...

2 comments:

Unknown said...

helo,what is this dear,u r fantastic,elastic&also plastic

i like ur code idea,its very good,
i think your wife is behind all your strength.
byee hoping for your more chapters

ശ്രീ said...

നോവല്‍ മാത്രമേയുള്ളോ മാഷേ...

ഇടയ്ക്ക് ചെറുകഥകളും മറ്റും എഴുതൂ... തുടരന് വായനക്കാര്‍ കുറയും.